രാജാധിരാജനാം യേശുവിനെ

രാജാധിരാജനാം യേശുവിനെ

ആരാധിക്കുന്നതു നല്ലത്

[c2]

എൻ മനമേ നീ സ്തോത്രം പാടൂ

ഉന്നതനെ നീ വാഴ്ത്തിപ്പാടൂ

നിന്നെ രക്ഷിച്ച ദൈവമവൻ (2)

 

ദേവാധിദേവനാം യേശുദേവൻ

ദേവാട്ടിൻകുട്ടിയായ് ക്രൂശിലേറി

എൻമനമേ നിൻ ശാപം മാറി

നിൻ മനഭാരം തീരെ മാറി

നിന്നെ ദൈവത്തിൻ പൈതലാക്കി (2)

 

ഇല്ലില്ലിതുപോൽ ഒരുവനും നിൻ

പ്രാണന്റെ രക്ഷയ്ക്കായ്

പ്രാണൻ തന്നോൻ എന്മനമേ നീ ആരാധിക്കൂ

ആത്മാവിലും സത്യത്തിലും

നിന്റെ ജീവന്റെ ജീവനവൻ (2)

 

രാജാവായ് പാരിൽ പിറന്നവനായ്

ശ്രീയേശുവല്ലാതെയാരുമില്ല

എന്മനമേ നിൻജീവകാലം

തന്മഹത്വം നീ ഘോഷിക്കുക

നിന്റെ ജീവന്റെയുടയവൻ താൻ (2)