രക്ഷക്രിസ്തേശുമൂലമല്ലാതെ

രക്ഷക്രിസ്തേശുമൂലമല്ലാതെ

ലഭ്യമാകാ നിനക്കു സഹോദരാ!

 

മറ്റൊരു നാമവും രക്ഷയ്ക്കുള്ള നാമമായ്

കിട്ടീട്ടില്ല നമുക്കു നിശ്ചയം

 

പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയും

പാപീ! രക്ഷാമാർഗ്ഗമോ? ചിന്തിക്ക

 

ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയും

ജീവിപ്പിക്കാ നിശ്ചയം നിന്നെ

 

പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെ

യേശുവിന്റെ ദാനമല്ലയോ രക്ഷ?

 

വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽ

ആശ്വാസം കണ്ടെത്തുമേ ഉടനെ.