രക്ഷിതാവിനെ കാൺക പാപി!

രക്ഷിതാവിനെ കാൺക പാപി!

നിന്റെ പേർക്കല്ലയോ

ക്രൂശിന്മേൽ തൂങ്ങുന്നു

 

കാൽവറി മലമേൽ നോക്കൂ നീ

കാൽകരം ചേർന്നിതാ

ആണിമേൽ തൂങ്ങുന്നു

 

ധ്യാനപീഠമതിൽ കയറി

ഉള്ളിലെ കണ്ണുകൾ

കൊണ്ടുനീ കാണുക

 

പാപത്തിൽ ജീവിക്കുന്നവനെ

നിന്റെ പേർക്കല്ലയോ

തൂങ്ങുന്നീ രക്ഷകൻ

 

തള്ളുക നിന്റെ പാപമെല്ലാം

കള്ളമേതും നിനക്കേണ്ട

നിന്നുള്ളിൽ നീ

 

ഉള്ളം നീ മുഴുവൻ തുറന്നു

തള്ളയാമേശുവിൻ

കൈയിലേൽപ്പിക്ക നീ