സാഗരസ്വർഗ്ഗ ഭൂമികൾ

സാഗരസ്വർഗ്ഗ ഭൂമികൾ

സർവ്വം രചിച്ച നാഥനേ!

നിന്തിരുമുമ്പിൽ വീണിതാ

പ്രാർത്ഥിച്ചിടുന്നടിയങ്ങൾ

 

പ്രാർത്ഥന കേൾക്കും യേശുവേ!

ഉത്തരമേകണേ ക്ഷണം

വിശ്വാസത്തിൻ കരം നീട്ടി

യാചിച്ചിടുന്നു നിൻ സഭ

 

കൊയ്ത്തിനു പാകമായ് വയൽ

കൊയ്യുവാൻ ദാസരെ വേണം

വൻവിള കൊയ്തിടാൻ പ്രഭോ!

ദാസരെ വേഗമേകണേ

 

നിന്നെ മറന്നുറങ്ങുന്നു

നിൻ സഭ ഭൂവിൽ നാഥനേ!

ആണികളേറ്റ നിൻകരം

നീട്ടിയുണർത്തൂ കാന്തയെ

 

അന്ധകാരത്തിൻ ശക്തികൾ

കീഴടക്കുന്നു ഭൂമിയെ

നിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ

നിൻകൃപയേകണേ പരാ!

 

വീഴ്ചകൾ താഴ്ചകളെല്ലാം

എണ്ണിയാലേറെയുണ്ടഹോ!

പുത്രന്റെ നാമത്തിലവ മുറ്റും

ക്ഷമിച്ചിടേണമേ.