സങ്കടത്തിൽ പരൻ

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമേ

സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമേ

 

തിരുനിണം ചൊരിഞ്ഞു മരണത്തിൻ

കരങ്ങളിൽ നിന്നെന്നെ വീണ്ടെടുത്തു

പുതുജീവൻ തന്നു അനുഗ്രഹം പകർന്നു

സ്വർഗ്ഗത്തിലിരുത്തിയെന്നെ

 

തിരകളെൻ ജീവിതപ്പടകിൽ

വന്നടിച്ചാൽ പരിഭ്രമമില്ലെനിക്കു

അലകളിൻമീതെ നടന്നൊരു

നാഥൻ അഭയമായുണ്ടെനിക്കു

 

അവനെന്നെ ശോധന ചെയ്തിടു-

മെങ്കിലും പരിഭവമില്ലെനിക്കു

തിരുഹിതമെന്താണതുവിധമെന്നെ

നടത്തിയാൽ മതിയെന്നും

 

ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ

മഹസ്സിൽ പുതുവുടൽ ധരിച്ചണയും

കൃപയുടെ നിത്യധനത്തിന്റെ വലിപ്പം

പൂർണ്ണമായ് ഞാനറിയും.