സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ

സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ

സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ

യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു

സന്തോഷമെന്നിൽ തന്നല്ലോ

 

പാപത്തിൽ ഞാൻ പിറന്നു

ശാപത്തിൽ ഞാൻ വളർന്നു

പരമ രക്ഷകൻ തൻ

തിരുനിണം ചൊരിഞ്ഞു

പാപിയാമെന്നെയും വീണ്ടെടുത്തു

 

വഴി വിട്ടു ഞാൻ വലഞ്ഞു

ഗതിമുട്ടി ഞാനലഞ്ഞു

വഴി സത്യം ജീവനാം യേശു എന്നിടയൻ

വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു

 

ശോധന നേരിടുമ്പോൾ

സ്നേഹിതർ മാറിടുമ്പോൾ

ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി

തിരുക്കരത്താലവൻ താങ്ങി നടത്തും

 

ആരം തരാത്തവിധം

ആനന്ദം തൻസവിധം

അനുദിനമധികമനുഭവിക്കുന്നു ഞാൻ

അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ

 

പാപത്തിൻ ശാപത്തിനാൽ

പാടുപെടുന്നവരേ

സൗജന്യമാണീ സൗഭാഗ്യമാകയാൽ

സൗകര്യമാണിപ്പോൾ മനന്തിരിവിൻ.