സർവ്വനന്മകൾക്കും സർവ്വദാനങ്ങൾക്കും

സർവ്വനന്മകൾക്കും സർവ്വദാനങ്ങൾക്കും

ഉറവിടമാം എൻ യേശുവേ

നിന്നെ ഞാൻ സ്തുതിച്ചിടുന്നു

ദിനവും പരനെ നന്ദിയായ്

 

ആഴി ആഴത്തിൽ ഞാൻ കിടന്നു

കൂരിരുൾ എന്നെ മറ പിടിച്ചു

താതൻ തിരുക്കരം തേടിയെത്തി

എന്നെ മാർവ്വോടു ചേർത്തണച്ചു

 

പരിശുദ്ധാത്മാവാൽ നിറയ്ക്ക

അനുദിനവും എന്നെ പരനെ

നിന്റെ വേലയെ തികച്ചിടുവാൻ

നൽവരങ്ങളെ നൽകിടുക