സർവ്വവും സമർപ്പിക്കുന്നു ഞാൻ ജീവ

സർവ്വവും സമർപ്പിക്കുന്നു ഞാൻ ജീവ

സർവ്വവുമാം വല്ലഭാ! തിരുക്കരങ്ങളിൽ

 

ചിത്തവും ബുദ്ധിശക്തിയും പ്രിയൻ

ദത്തം ചെയ്തിട്ടുള്ള സർവ്വ താലന്തുകളും

 

നാവുമെന്നധരങ്ങളും ദാസൻ

മേവിടുന്ന കാലം ഭൂമൗ നിന്നെ സ്തുതിക്കും

 

സർവേന്ദ്രിയങ്ങളെയും ഞാൻ മനഃ

പൂർവ്വമിന്നർപ്പിച്ചിടുന്നു ജീവബലിയായ്

 

വസ്തു സമ്പത്തും ഭവനം നിന്റെ

നിസ്തുലസ്നേഹത്താൽ തന്ന മക്കളെയും ഞാൻ

 

ഇല്ലെനിക്കൊന്നും ഭൂമിയിൽ ഇനി

ചൊല്ലിടുന്നതിന്നു മമ സ്വന്തമെന്നു ഞാൻ.