സത്യമായ് ശുദ്ധസ്നേഹമായ് ദൈവ

സത്യമായ് ശുദ്ധസ്നേഹമായ് ദൈവ

ജ്ഞാനമായ് വാഴും കർത്താവേ!

വന്ദ്യനാം നിത്യജീവമാർഗ്ഗമേ വന്ദനം ജയമംഗളം

 

കാൽകരങ്ങളിലാണിയേറ്റു നീ

കാൽവറി ക്രൂശിൻ യാഗമായ്

പാവനരക്തം ചിന്തി ഞങ്ങളെ

വീണ്ടതാൽ ജയമംഗളം

 

സ്വന്തപുത്രനെയാദരിയാതെ

സ്വന്തമായ് ഞങ്ങൾക്കേകിയ

സ്വർഗ്ഗതാത! നീ സർവ്വവും

തന്നിൽ തന്നതാൽ ജയമംഗളം!

 

സാക്ഷാൽ മുന്തിരിവള്ളിയാം നിന്നിൽ

കൊമ്പുകളാക്കി ഞങ്ങളെ

മെച്ചമാം ഫലം കായ്ക്കുവാൻ

ചെത്തി സ്വച്ഛമാക്കയാൽ മംഗളം

 

കാരുണ്യമാർന്ന കൈകളിൽ

വഹിച്ചാലംബഹീനരായോരെ

വൻദുരിതങ്ങൾ നീക്കി-

യൻപിനാൽ പോറ്റിടും നാഥാ മംഗളം

 

സാനന്ദം സ്തുതി കീർത്തനങ്ങളാൽ

വാഴ്ത്തുവാനിന്നു ഞങ്ങളെ

പ്രാപ്തരാക്കിയ ദേവനന്ദന

വന്ദനം ജയമംഗളം.