സത്യസഭാ പതിയേ

സത്യസഭാ പതിയേ...സ്തുതിതവ

നിത്യദയാനിധിയേ

തിരുവടി തേടി വരുന്നിതാ ഞങ്ങൾ

ഇരുകൈകൂപ്പി വീണു തൊഴുന്നേൻ

 

പാപനാശക ദേവകുമാരാ പതിതർക്കു

പാരിൽ അവലംബം നീയേ

നിൻതിരുനാമം എന്തഭിരാമം

നിൻമഹാസ്നഹേം സിന്ധുസമാനം

 

മനുഷ്യനായി കുരിശതിൽ നരർക്കായ്

മരിച്ചുയിർത്തെഴുന്നു വാഴും വിജയ് നീ

മഹിയിൽ വീണ്ടുംവരുന്നവൻ നീയേ

മലിനത നീക്കി വാഴ്വതും നീയേ