സത്യത്തിന്റെ പാതയിൽ

സത്യത്തിന്റെ പാതയിൽ

സ്നേഹത്തിൻ കൊടിയുമായ്

സാക്ഷികൾ സമൂഹമേ മുന്നേറിടാം

 

ഏകനാഥൻ യേശുവിൻ ജേതാക്കളെ

ഏകാത്മാവിൻ ബലം ധരിക്കുവിൻ

ശുദ്ധരാകുവിൻ ശക്തരാകുവിൻ

ഘോരനായ ശത്രുവോടു പോരാടുവിൻ

 

ആത്മാവിൻ സർവ്വായുധങ്ങൾ നാം ധരിക്കണം

വിശ്വസമാം പരിച ഏന്തണം

അരയ്ക്കു സത്യവും നീതി കവചവും

രക്ഷയിൻ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം

 

തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടുനാം

നന്മകളാൽ ജയം വരിക്കേണം

പാപത്തോടു നാം പോരാടണം

പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം

 

ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ

ആത്മാവിൻശക്തി സംഭരിക്കുവാൻ

ഉപവസിക്കണം പ്രാർത്ഥിക്കണം

ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം