സേനയിലധിപൻ ദേവനിലതിയായ്
ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ...ആ
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും
കുരികിൽ തനിക്കൊരു വീടും മീവൽ
പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു
കൂടും കണ്ടെത്തിയല്ലേല്ലാ
നിൻ തിരുബലിപീഠം തന്നെ ആ...ആ
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ
ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ
നിർണ്ണയമുണ്ടുനിരന്തരമായ്
സീയോൻനഗരിയിൻ പെരുവഴികൾ
കണ്ണുനീർ താഴ്വരയതു വഴിയായവർ
യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ.