സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ

കാൽവറി ക്രൂശിൽ ജീവനും തന്നു

സ്നേഹിച്ചതെന്നെ നീ

 

സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ

പുൽക്കൂട്ടിൽ ജാതനായി കാടുകൾ മേടുകളിൽ

എന്നെ തേടി നടന്നവൻ നീ കൈകാൽ വിരിച്ചാ

കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ

 

എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം

നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ

കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ

 

നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം

നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം

ഇന്നലേയുമിന്നും എന്നുമനന്യാം

നിൻമാർവ്വിൽ ചാരും ഞാൻ.