ശ്രീയേശു എന്നെ സ്നേഹിച്ചല്ലോ

ശ്രീയേശു എന്നെ സ്നേഹിച്ചല്ലോ

തൻ ജീവൻ തന്നു രക്ഷിച്ചല്ലോ

ഞാനിന്നു ദൈവത്തിൻ പൈതലല്ലോ

എൻപാപഭാരം തീർന്നുപോയല്ലോ!

 

യേശു നല്ലവൻ യേശു വല്ലഭൻ

ഏതു നേരത്തിലും എന്തോരാപത്തിലും

താങ്ങി നടത്തുമെന്നേശു നല്ലവൻ

 

കണ്ണുനീരിൽ നിന്നു എൻ മിഴിയും

വീഴ്ചയിൽനിന്നു എൻപാദവും

മൃത്യുവിൽ നിന്നെന്റെ പ്രാണനെയും

എന്നേക്കുമായി വീണ്ടെടുത്തവൻ

 

ശോധനയേറ്റം പെരുകിയാലും

വേദനയാൽ ഞാൻ വിഷമിച്ചാലും

സോദരരേവരും കൈവിട്ടാലും

ഖേദമില്ലയെനിക്കെന്തു വന്നാലും

 

ലാവണ്യം തൂകും തൻമൊഴിയും

മാധുര്യമേറും നൽമന്നയും

മായമെഴാതുള്ള പാലും തേനും

നായകൻ തന്നെന്നെ പോറ്റുമെന്നാളും

 

തൻ തിരുപാദ സേവ ചെയ്തും

തൻ മന്ദിരത്തിൽ ധ്യാനം ചെയ്തും

പാരിൽ തൻ സദ്ഗുണം ഘോഷിച്ചും ഞാൻ

പാർക്കും തൻനാമം കീർത്തനം ചെയ്തും.