ശ്രീയേശു നാഥാ നിൻ സ്നേഹം!

ശ്രീയേശു നാഥാ നിൻ സ്നേഹം!

സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെ

തേടി ധരയിൽ വന്ന

 

ബേതലേംപുരി മുതൽ കാൽവറി കുരിശോളം

വേദനപ്പെട്ടു മമ വേദനയകറ്റി നീ

 

അടിയനെപ്പോലുള്ളോരഗതികളെ പ്രതി

അടിമുടി മുഴുവനുമടികൾ നീയേൽക്കയോ!

 

പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ

പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു

 

അനുപമ സ്നേഹത്തിനാഴവുമുയരവും

അകലവും നീളവുമറിയുവാൻ കഴിയുമോ!

 

ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ-

നവിടെയും പാടും നിന്നതിശയ സ്നേഹത്തെ