ശ്രീയേശു നാഥന്റെ മഹാത്മ്യമേ!

ശ്രീയേശു നാഥന്റെ മഹാത്മ്യമേ!

ഹാ എത്രയോ രമ്യമേ!

ആരാലും വർണ്യമല്ലാത്തവണ്ണ

മാണവൻ മാഹാത്മ്യം

 

മാലിന്യമേശാത്ത ജീവിതവും

മാറാത്ത മാസ്നേഹവും

മാനവപാപ മോചനവും

ശ്രീമാനുവേലിൽ മാത്രം

 

ആയിരമായിരമാളുകളിൽ

ആരിലും സൗന്ദര്യവാൻ

പാരിലുണ്ടാകും മാലുകളാകും

മാറയിൽ മാധുര്യവാൻ

 

ഏതൊരു നേതാവുമീഭൂതലേ

ചാവിന്നുമുൻ വീഴുമേ

നേതാവും മൃത്യുജേതാവും

ക്രിസ്തുനാഥനൊരാൾ മാത്രം

 

ലോകാധിപത്യം ഭരമേൽക്കുവാൻ

ആകെ തൻകീഴാക്കുവാൻ

ഏകാധികാരിയായ് വാഴുവാനും

യോഗ്യനവൻ മാത്രം.