ശ്രീയേശുനാമം അതിശയനാമം

ശ്രീയേശുനാമം അതിശയനാമം

ഏഴയെനിക്കിമ്പനാമം

 

പാപപരിഹാരാർത്ഥം പാതകരെ തേടി

പാരിടത്തിൽ വന്ന നാമം

പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന

പാവനമാംപുണ്യനാമം

 

എണ്ണമില്ലാ പാപം എന്നിൽ നിന്നു നീക്കാൻ

എന്നിൽ കനിഞ്ഞ നാമം

അന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന

ഉന്നതന്റെ വന്ദ്യനാമം

 

എല്ലാ നാമത്തിലും മേലായ നാമം

ഭക്തർ ജനം വാഴുത്തും നാമം

എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽ

വല്ലഭത്വം ഉള്ള നാമം

Your encouragement is valuable to us

Your stories help make websites like this possible.