ശ്രീയേശുനായകൻ ജീവനെ തന്നവൻ

ശ്രീയേശുനായകൻ ജീവനെ തന്നവൻ

സ്നേഹിച്ചു ഏഴയാമെന്നെ

ആ മഹൽ സ്നേഹത്തിനാഴമളന്നീടാൻ

ആരാലും സാദ്ധ്യമതാമോ?!

 

പാപാന്ധകാരത്തിലാണ്ടുകിടന്നു ഞാൻ

പാലം വലഞ്ഞൊരു നാളിൽ

ചാരത്തണഞ്ഞെന്നിലാശ്വാസം നൽകിയോ

യേശുവിൻ ദിവ്യമാം സ്നേഹം

 

തൻതിരു ചങ്കിലെ രക്തത്താലെൻ പാപ

പങ്കങ്ങളെല്ലാം കഴുകി

ശത്രുവാമെന്നെയും ഇത്രമേൽ സ്നേഹിച്ചു

മിത്രമായ് തീർത്തതൻ സ്നേഹം

 

ഞാനിനി തൻപാദ സേവനം ചെയ്തെന്നും

ഈ മരുവാസം തുടരും

മേലിൽ വിഹായസ്സിൽ താൻവരും നാളതിൽ

തന്നോടണഞ്ഞു ഞാൻ വാഴും.

Your encouragement is valuable to us

Your stories help make websites like this possible.