ശ്രീയേശുരാജദേവാ നമോ നമോ.....

ശ്രീയേശുരാജദേവാ നമോ നമോ.....

ശ്രീതരും തിരുപൊന്നു നാമം നമോ നമോ.....

ഏഴകൾ ഞങ്ങൾ നാഥാ വീഴുന്നു തിരുപ്പാദേ

കേഴും ഹൃദയം നാഥാ താഴ്മയായ് നമിക്കുന്നു

 

പാരിൽ പിറന്ന ദേവാ നമോ നമോ.....

പാരിന്നുടയവനേശു ദേവാ നമോ നമോ.....

പരിശുദ്ധയേശുവേ നിൻ പാദം പണിയുന്നെങ്ങൾ

പാരിൽ ഞങ്ങൾക്കഭയം വേറില്ല പ്രാണനാഥാ!

 

പാപമില്ലാത്ത ദേവാ നമോ നമോ.....

പാപം അറിയാത്ത ദൈവപുത്രാ നമോ നമോ.....

പാപികൾ ഞങ്ങൾക്കായി ക്രൂശിൽ മരിച്ച പ്രഭോ

പാപം നീക്കി ഞങ്ങളെ ആശിർവദിച്ച പ്രഭോ

 

മേഘേ വരുന്ന നാഥാ നമോ നമോ.....

വേഗം വരുമെന്നു ചൊന്ന നാഥാ നമോ നമോ.....

വേഗം വന്നെങ്ങളെയീ നാശലോകത്തിൽനിന്നും

താവകസന്നിധിയിൽ ചേർക്കണം മഹിമയിൽ