സ്തോത്രം പാടാം പാടാം സ്തോത്രം

സ്തോത്രം പാടാം പാടാം സ്തോത്രം

സ്തോത്രഗീതം പാടാം

പാടാം സ്തോത്രം സ്തോത്രം പാടാം

പാടാം പരമസ്തുതി എന്നും

 

അറിഞ്ഞു നമ്മെ സ്തോത്രം പാടാം

തിരഞ്ഞെടുത്തു സ്തോത്രം പാടാം

അരികിലണച്ചു സ്തോത്രം പാടാം

അരുമരക്ഷകനാം യേശു

 

വന്നു മന്നിൽസ്തോത്രം പാടാം

തന്നു ജീവൻസ്തോത്രം പാടാം

വെന്നു മൃതിയെസ്തോത്രം പാടാം

എന്നും ജീവിക്കുന്നു യേശു

 

പാപം പോക്കിസ്തോത്രം പാടാം

ശാപം പോക്കിസ്തോത്രം പാടാം

മക്കളാക്കിസ്തോത്രം പാടാം

വിണ്ണിൽ വീടൊരുക്കി യേശു

 

വന്നിടും വേഗംസ്തോത്രം പാടാം

തീർന്നിടും ശോകംസ്തോത്രം പാടാം

വാണിടും ലോകംസ്തോത്രം പാടാം

രാജരാജനായി യേശു.