സ്തോത്രം പാടി വാഴ്ത്തിടുന്നു ഞാൻ

 

സ്തോത്രം പാടി വാഴ്ത്തിടുന്നു ഞാൻ

പുത്രനെ തന്ന ദേവാ

പാത്രനല്ലേനെങ്കിലും

സുപാത്രമാക്കി തീർത്തതാൽ

 

സ്തോത്രം പാടി വാഴ്ത്തിപാടി

ആരാധിച്ചിടുന്നു ഞാൻ.....

 

വ്യർത്ഥ പിതൃപാരമ്പര്യത്തിൽ

അർത്ഥമെന്യേ ജീവിച്ചെൻ

സ്വന്ത പുത്രരക്തം ചിന്തി

സ്വന്തമാക്കിയത്ഭുതം

 

അന്ധകാരത്തിൽനിന്നും എന്നെ

അത്ഭുതപ്രകാശത്തിൽ

ആക്കിതീർത്ത സ്നേഹം ഓർത്ത്

ആത്മാവിലാരാധിപ്പൂ

 

തെറ്റിപ്പോയ് ഞാൻ ആടിനെപ്പോലെ

തേടിവന്നു മാ സ്നേഹം

തോളിലേന്തി സ്വർഗ്ഗവീട്ടിൽ

താതാ കൂടെ വാണിടാൻ.