സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു

സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു

നിൻ മുറിവിൽ ഞാൻ ചുംബിക്കുന്നു

ആരാധനയ്ക്കു നീ യോഗ്യനാം

സാഷ്ടാംഗം വീണു വന്ദിക്കുന്നു

 

എന്നെ രക്ഷിച്ച ദൈവസ്നേഹം

വർണ്ണിച്ചു തീർക്കാൻ അസാദ്ധ്യമെ

ഉയർത്തി എന്നെ ചേറ്റിൽ നിന്നും

പ്രഭുക്കളോടൊത്തിരുത്തി നീ

 

കാഴ്ചയാലല്ല വിശാസത്താൽ

വീണു നിൻപാദം കുമ്പിടുന്നു

നേരിൽ ഞാൻ കാണും നിൻമുഖത്തെ

കണ്ടുനിർവൃതി പൂകിടും ഞാൻ

 

സർവ്വമഹത്വം കുഞ്ഞാടിനു

അർപ്പിക്കുന്നു ഞാൻ സർവ്വസ്വവും

ദേവന്മാരേക്കാൾ ശ്രേഷ്ഠനാം നിൻ

ഉന്നതനാമം വാഴ്ത്തിടുന്നു.