സ്തോത്രം യേശു ദേവാ സ്തോത്രം ജീവനാഥാ

സ്തോത്രം യേശു ദേവാ സ്തോത്രം ജീവനാഥാ

സ്തോത്രമിന്നുമെന്നും ദൂതന്മാർ

രാപ്പകൽ വാഴ്ത്തിടുന്ന ദേവാ

 

പാപികളെ തേടി പാരിൽ വന്ന ദേവാ

പാവന നിണം പാപികൾക്കേകിയ

പ്രാണനായകനേ

 

നീ മരിച്ചുയിർത്തു ഹാ ജയം വരിച്ചു

വാനിലുയർന്നു താതൻ വലഭാഗത്തിന്നു

വാഴുന്നോനേ

 

ആയിരങ്ങളിൽ നീ ആരിലും സുന്ദരനാം

വാനിലും ഭൂവിലാകെ മഹോന്നതനേശു

രക്ഷകനേ

 

വാഴ്ത്തിടുന്നിതാ ഞാൻ ലോകരക്ഷിതാവേ

വാഴ്ത്തിടുന്നെന്നും സർവ്വ ലോകാധിപനേശു

നായകനേ.