സ്തോത്രമെന്നേശുപരാ നിൻ നാമത്തെ

സ്തോത്രമെന്നേശുപരാ നിൻ നാമത്തെ

മാത്രം പുകഴ്ത്തുന്നു ഞാൻ

 

ആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി

പാർത്തലം തന്നിൽ വന്ന കർത്താവിനെ

മാത്രം പുകഴ്ത്തുന്നു ഞാൻ

 

ജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ

ജീവനെ വീണ്ടതിനെ നിനച്ചു നിൻ

നാമം പുകഴ്ത്തുന്നു ഞാൻ

 

പാവന ലോകെയെൻ ജീവനെയും കൊണ്ടു

രാപ്പകൽ വാണിടുന്ന സർവ്വേശാ!

നിൻ നാമം പുകഴ്ത്തുന്നു ഞാൻ

 

ജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ

ആവിയിൽ കാത്തിടുന്ന കൃപാലോ

നിൻ നാമം പുകഴ്ത്തുന്നു ഞാൻ

 

താതസുതാത്മന നാരതവും സ്തുതി

നീതിയിൻ സൂര്യനേ നീ പ്രകാശമായ്

വാണിടുന്നെന്നിലതാൽ.