സ്തോത്രമേശുവേ സ്തോത്രമേശുവേ

സ്തോത്രമേശുവേ സ്തോത്രമേശുവേ

നിന്നെമാത്രം നന്ദിയോടെയെന്നും

വാഴ്ത്തിപ്പാടും ഞാൻ

 

ദാസനാമെന്റെ നാശമകറ്റാൻ നര

വേഷമായവതരിച്ച ദൈവജാതനേ

 

പാപത്തിന്നുടെ ശാപശിക്ഷയാം ദൈവ

കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെ

 

ശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ

ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേ

 

ആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ

സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക

 

ജീവനാഥനേ ദേവനന്ദനാ നിന്റെ

ജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേ

 

നാശലോകത്തിൽ ദാസനാമെന്നെ സത്

പ്രകാശമായ് നടത്തിടേണമേശുനാഥനേ.