സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ

സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ

മഹോന്നതനാം മനോഹരനാം മമ പ്രിയനെ

 

പാപം പോക്കിയെൻ ശാപം നീക്കി വൻ

താപം തീർത്തവനെ എന്നും സ്തുതിക്കും

വീണു നമിക്കും പാടിപ്പുകഴ്ത്തിടും ഞാൻ

സ്നേഹനിധെ കൃപാപതിയെ

കരുണാനദിയെ പരമാനന്ദമായ്

 

കാണാതകന്നു പാപക്കുഴിയിൽ

വീണുവലഞ്ഞിടവേ തേടിയെന്നെയും

നല്ലിടയൻ പാടു സഹിച്ചധികം

തങ്കനിണം വിലയായ് കൊടുത്തു

എൻ പ്രിയനെന്നെയും വീണ്ടെടുത്തു

 

കണ്ണീർപാതയിൽ നിന്നെൻ കൺകളെ

കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ

കാൽകളെയും വീഴ്ചയെന്നിയേ താൻ

മൃത്യുവിൽനിന്നെൻ പ്രാണനേയും

വിടുതൽ ചെയ്തു എന്നെന്നേക്കുമായ്.