സ്തുതിച്ചു പാടാം യേശുവിനെ

സ്തുതിച്ചു പാടാം യേശുവിനെ

സ്തുതികളിൽ വസിക്കുമുന്നതനെ

സ്തോത്രവും സ്തുതിയും മാനം മഹത്വവും

അർപ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം

 

പാപം നിറഞ്ഞൊരീധരണിയിലന്നു

പാപിയാമെന്നെത്തേടി നീ വന്നു

നിത്യമാം ജീവനെ ദാനമായേകിയ

ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിൻ

 

അനവധി കൃപകൾ അനുഭവിച്ചിടാൻ

അനുവദിക്കുന്നെന്നെയനുദിനവും

അന്ത്യത്തോളമെൻ ക്രൂശുമെടുത്തിനി

അനുഗമിക്കും ഞാനീമരുയാത്രയിൽ

 

കർത്തനിൻ നന്മകൾ കീർത്തിക്കും ഞാനെന്നും

മാനവരിൽ ചെയ്തൊരത്ഭുതങ്ങൾ

നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും

നശ്വരമാമീ പാരിടത്തിൽ

 

കണ്ടിടുമൊരുനാളെൻ പ്രിയകാന്തനെ

ശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും

മരണവും ശാപവും മാറിയതോർത്തെന്നും

പാടിടാം ജയ ജയ ഗീതങ്ങൾ.