സ്തുതിഗീതം പാടുക നാം

സ്തുതിഗീതം പാടുക നാം

ഉയർത്തുക ജയനാമം

 

സ്തുതിക്കു യോഗ്യനവൻ

സർവ്വശക്തൻ യഹോവയവൻ

നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു

സ്വന്തജനമായ് തീർത്തതിനാൽ

 

രോഗിക്കു വൈദ്യനവൻ

സർവ്വശക്തൻ യഹോവയവൻ

സൗഖ്യം നൽകി താൻ ശക്തിയേകിടും

എന്നും ആശ്വാസം പകരുമവൻ

 

സേനകളിൻ നായകൻ

സർവ്വശക്തൻ യഹോവയവൻ

അവൻ മുമ്പിലും അവൻ പിമ്പിലും

നമ്മെ ജയത്തോടെ നടത്തിടുമേ

 

രാജാധിരാജനവൻ

സർവ്വശക്തൻ യഹോവയവൻ

സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയും

അവനെന്നെന്നും ആമേൻ