സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ

 

സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ

യേശു രാജാധിരാജാവിനെ

ഈ പാർത്തലത്തിൻ സൃഷ്ടി കർത്തനവൻ

എന്റെ ഉള്ളത്തിൽ വന്നതിനാൽ

 

ആ ആനന്ദമേ പരമാനന്ദമേ

ഇതു സ്വർഗ്ഗീയ സന്തോഷമേ

ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ

എന്റെ ഉള്ളത്തിൽ വന്നതിനാൽ

 

അവൻ വരുന്ന നാളിൽ എന്റെ കരം പിടിച്ച്

തന്റെ മാറോടണച്ചീടുമേ ആ സമൂഹമതിൽ

അന്നു കർത്തനായ്

ആർത്തുഘോഷിക്കും സന്തോഷത്താൽ

 

എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ

തൻജീവനെ നൽകിയവൻ വീണ്ടും വന്നീടുമേ

മേഘവാഹനത്തിൽ

കോടാകോടി തൻ ദൂതരുമായ്

 

കൺകൾ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ

നാഥാ നിന്നുടെ വരവിനായി പാരിൽ

കഷടതകൾ ഏറും ദിനം തോറുമേ

കാന്താ വേഗം നീ വന്നിടണേ