സുന്ദര രക്ഷകനേ!

സുന്ദര രക്ഷകനേ!

 

സുന്ദര രക്ഷകനേ!

എനിക്കാനന്ദ കാരണനേ!

ഇന്നലെയുമിന്നുമെന്നുമനന്യനേ!

വന്ദനം വന്ദനമേ

 

രാജാധിരാജാവു നീ എന്നും

കർത്താധികർത്താവു നീ

ഉന്നതദേവാ! നീയെന്നെയും

സ്നേഹിച്ചതത്ഭുതമത്ഭുതമേ

 

ശാരോനിലെ റോസ നീ എനി-

ക്കാരോമൽ സ്നേഹിതൻ നീ

എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-

ലെന്നുമെൻ വിശ്രാമമേ

 

ആദിയുമന്തവും നീ പാപ-

വ്യാധിക്കു വൈദ്യനും നീ

നീതിയിൻ സൂര്യനും യൂദയിൻ സിംഹവും

സർവ്വവും നീ പരനേ!

 

മുന്നേയിരുന്നവൻ നീ മാറാ-

തെന്നുമിരിപ്പവൻ നീ

വന്നവൻ നീയേ, വരാനുള്ളവൻ നീയേ

വന്ദിതവല്ലഭനേ!