സുവിശേഷമറിയിപ്പാനഭിമാനം

സുവിശേഷമറിയിപ്പാനഭിമാനം

സവിശേഷം തോന്നുന്നു

ഹൃദി പരമാർത്ഥം

 

നിയതം രക്ഷയ്ക്കു ദിവ്യശക്തിയതു

ദയയെഴും സത്യദൈവത്തിൻ സന്ദേശം

 

കഠിന കിരാതവർഗ്ഗം പോലുമിതിൻ

പ്രതിഭയാൽ ദിവ്യഗുണങ്ങളുള്ളോരായ്

 

പരമാനന്ദപ്രദമാമുപദേശം

ധരണിയിലിതിന്നു സമമില്ലേതും.