സുവിശേഷയുഗം ഇതു

സുവിശേഷയുഗം ഇതു

സവിശേഷമതായതു

സുവിശേഷയുഗം

 

രക്ഷകനേശുവിന്റെ രക്ഷണ്യ സുവിശേഷം

ഇക്ഷണം മുഴങ്ങുന്നു പക്ഷമോടിക്ഷിതിയിൽ

 

യേശു നിന്നെ വിളിക്കുന്നാശു വരിക പാപീ!

കാശും വിലയില്ലാതെ യേശു രക്ഷിക്കും നിന്നെ

 

വിശ്വസിച്ചാശ്രയിച്ചു വിശ്രമം കണ്ടെത്തുവാൻ

വിശ്രുതനാം വല്ലഭനാശ്രിതർക്കായി എന്നും

 

വേദവചനമതി മോദം ധ്വനിക്കുന്നിതാ

ഖേദഹരനാമേശുപാദേ വരികയിന്നു

 

പാപം മരണം നീങ്ങും താപം ന്യായവിധിയും

പാപി വിശ്വസിച്ചു ഈ നിൽപ്പിൽ

ക്രൂശിങ്കൽ പോയാൽ

 

അന്ത്യയുഗമാണിതു ചിന്തിക്ക നരനേ! നീ

സന്തോഷയുഗം തീർന്നിങ്ങന്ധയുഗം

വരും മുൻ.