തേജസ്സിലേശുവിൻ പൊന്മുഖം ഞാൻ കാണും

തേജസ്സിലേശുവിൻ പൊന്മുഖം ഞാൻ കാണും

കാലം ഏറ്റം ആസന്നമേ

അതെന്നാശയേ അതെന്നാനന്ദമേ

അതെൻ പ്രത്യാശയിൻ പ്രഭാതമേ

 

ആനന്ദദായകനാം എൻ പ്രിയനെ കണ്ടിടുമ്പോൾ

കണ്ണുനീരെല്ലാം നീങ്ങിടുമേ

എന്റെ അല്ലലാകെയകന്നിടും

എനിക്കാനന്ദമേ യുഗായുഗം

 

വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെൻ

സേവകർ ദൈവദൂതരല്ലോ ദൈവപൊൻമുഖം ദിനം കണ്ടിടും

ശുദ്ധരോടൊന്നായ് ഞാൻ സ്തുതിച്ചിടും

 

ഈ മണ്ണിലെന്റെ ക്ലേശമൽപ്പകാലം മാത്രം

മാഞ്ഞുപോം അതു കിനാവുപോൽ

നിത്യതേജസ്സിൽ ഘനമാണതിൻ

ഫലമെൻ പ്രിയനന്നു നൽകിടും

 

ഹാ! ഇത്ര ഭാഗ്യമെൻ ജീവിതത്തിനേകിയ

പ്രാണപ്രിയനെൻ പ്രമോദമേ

അവനെന്റെയുപനിധി കാത്തിടും

വാനമേഘത്തിലെന്നെ ചേർത്തിടും.

K.M

Your encouragement is valuable to us

Your stories help make websites like this possible.