തിരുചരണ സേവ ചെയ്യും നരരിലതി

തിരുചരണ സേവ ചെയ്യും നരരിലതി

പ്രേമമാർന്ന

പരമഗുണ! യേശുനാഥാ! നമസ്കാരം!

 

നിജജനക സന്നിധിയും വിബുധരുടെ വന്ദനയും

വെടിഞ്ഞു വന്ന ദിവ്യഗുരോ! നമസ്കാരം!

 

പശുക്കുടിയിൽ ജീർണ്ണവസ്ത്രമതിൽ

പൊതിഞ്ഞ രൂപമതു

ശിശുമശിഹ തന്നെയാവോ! നമസ്കാരം!

 

ക്രൂശിൽ തിരുദേഹം സ്വയം യാഗമാക്കി

ലോകരക്ഷ

സാധിച്ചൊരു ധർമ്മനിധേ! നമസ്കാരം!

 

പിതൃസവിധമണഞ്ഞു മമ കുറവുകൾക്കു

ശാന്തി ചെയ്‌വാൻ

മരുവിടുന്ന മാന്യമതേ! നമസ്കാരം!

 

നിയുത രവിപ്രഭയോടിഹ പുനർഗ്ഗമിച്ചു

പാപികൾക്കു

നിരയ ശിക്ഷ നൽകും വിഭോ! നമസ്കാരം!

 

ഉലകിനുള്ള മലിനതകളഖിലം പരിഹരിച്ചു ഭുവിൽ

ദശ ശതാബ്ദം വാഴുവോനേ! നമസ്കാരം!