തിരുപ്പാദം തേടിയിതാ

തിരുപ്പാദം തേടിയിതാ വരും സാധു ഞാൻ യേശുവേ

കൃപ തന്നനുദിനവും എന്നെ നടത്തണമേ

 

ദുഃഖഭാരത്താലെൻ ഹൃദയം തളരാതിരുന്നിടുവാൻ

കനിവോലും കരതലത്താൽ കനിവോടെന്നെ താങ്ങണമേ

 

സമാധാനമില്ലാതുലകം സദാ ഭീതി പൂണ്ടിടുന്നേ

തവ സാന്ത്വന നുകമേറ്റു തങ്ങുവോർക്കെന്തൊരാശ്വാസമേ

 

ജഡമോഹങ്ങൾ വെടിഞ്ഞടിയൻ ജീവപാതയിൽ നടപ്പാൻ

ജഗദ്നാഥാ! ബലം തരിക ജയജീവിതം ചെയ്തിടുവാൻ

 

ചുടുചോര ക്രൂശിൽ ചൊരിഞ്ഞെൻ കൊടുംപാപം തീർത്ത പരാ!

നിനക്കായെൻ ജീവിതത്തെ നിഖിലം സമർപ്പിക്കുന്നു ഞാൻ.