ഉണരുവിൻ! ഉണരുവിൻ!

ഉണരുവിൻ! ഉണരുവിൻ! ഊതുവിൻ കാഹളം!

പോകുവിൻ സുവിശേഷക്കൊടികളേന്തി നാം

 

മൃത്യുവിന്നടിമയായ് ആയിരങ്ങളനുദിനം

നാശത്തിന്റെ പാതയിൽ പതിച്ചിടുന്നിതാ

അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതിയെയും

മൂടിടുവാൻ കാലമേറെയില്ലല്ലോഇല്ലല്ലോ

 

ലോകമോഹം വെടിഞ്ഞു നാം ലോകേയോട്ടം തികച്ചിടാം

പോർക്കളത്തിൽ പോരിന്നായ് അണിനിരന്നിടാം

കൂടെയുണ്ടു നായകൻ യൂദയിലെ സിംഹമായ്

ഭയപ്പെടാതെ ധീരമായ് മുന്നേറിടാംമുന്നേറിടാം

 

കഷ്ടതകളേറ്റവർ നിന്ദിതരായ് തീർന്നവർ

കർത്തനേശുരാജന്നായ് ത്യാഗമേറ്റവർ

വാങ്ങിടും പ്രതിഫലം രാജൻസേവ ചെയ്തതാൽ

തേജസ്സിൽ സമ്പൂർണ്ണരായി വാഴുമേവാഴുമേ.