ഉന്നതനാമെൻ ദൈവമേ

ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും

മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽ

 

അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ

എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ!

 

കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ്

കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം!

 

ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ്

നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ

 

അത്ഭുതമത്യഗാധമേ! അപ്രമേയം അവർണ്ണ്യമേ!

ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ.