വാനമേഘത്തിൽ വേഗം വന്നിടും

വാനമേഘത്തിൽ വേഗം വന്നിടും

പ്രാണനാഥനെ കാണുവാൻ

ഉള്ളം വെമ്പുന്നേ ആശയേറുന്നേ

കാന്താ വേഗം വന്നിടണേ

 

യുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ

ക്ഷാമം വ്യാധി പടർന്നിടുന്നേ

ആശയില്ലാതെ പരിഭ്രാന്തരായ്

ലോക ജാതികൾ കേഴുന്നേ

 

അത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു

അന്ത്യനാളുകൾ അടുത്തു

ആത്മനാഥനെ എതിരേൽക്കുവാൻ

ആശയോടെ ഒരുങ്ങിടാം നാം

 

കർത്തൃകാഹളം കാതിൽ കേൾക്കാറായ്

കർത്തനേശു വരാൻ കാലമായി

കാലാകാലമായ് മരിച്ചോരെല്ലാം

ക്രിസ്തുവിൽ ഉയർത്തിടാറായി

 

സത്യസഭയെ ഉണർന്നിടുക

വാനമേഘേ പറന്നീടുവാൻ

ആണിപ്പാടേറ്റ നാഥന്റെ കരം

കണ്ണുനീരെല്ലാം തുടയ്ക്കും.

Your encouragement is valuable to us

Your stories help make websites like this possible.