വാനവും ഭൂമിയുമാകവേ നീങ്ങിടും

വാനവും ഭൂമിയുമാകവേ നീങ്ങിടും

വാനവൻ തന്റെ വാക്കുകളോ

ന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടും

നൂനമതൊന്നു താൻ നിത്യധനം

 

സുസ്ഥിരമായൊരു വസ്തുവുമില്ലയീ

പൃത്ഥ്വിയിലെങ്ങും മർത്യനഹോ

ക്രിസ്തുവിലുണ്ടു സമസ്ത സൗഭാഗ്യവും

അസ്ഥിരമല്ലിതു നിശ്ചയമേ

 

വെള്ളിയും പൊന്നുമമൂല്യനിക്ഷേപവും

ഉള്ളിൽ വിശ്രാന്തി നൽകിടുമോ?

ഭള്ളിവയിൽ വളർത്തുന്നതു മൗഢ്യമാം

തെല്ലിടയ്ക്കുള്ളിവ സ്വപ്നസമം

 

ജീവനും ഭാഗ്യവുമക്ഷയ തേജസ്സും

ഏവനും ദാനമായ് ലഭിക്കും

കാൽവറി ക്രൂശിൽ മരിച്ച ക്രിസ്തേശുവിൻ

പാവന നാമത്തിൽ വിശ്വസിക്കിൽ.