വാഴ്ക! വാഴ്ക!

വാഴ്ക! വാഴ്ക!

ശ്രീയേശു മഹാരാജാ

വാഴ്ക!

 

വാഴ്ക! വാഴ്ക! നീ

സർവ്വ വല്ലഭാ വാഴ്ക!

ഹാ! വാനിലും ഈ പാരിലും

നിൻ നാമമേ ശ്രേഷ്ഠം

 

ആയിരങ്ങളിലും പതിനായിരങ്ങളിലും

അതീവസുന്ദരനാം മഹേശ്വരൻ

വാഴ്ക! വാഴ്ക! നീ

 

ക്രൂശിലോളം നീ നിന്നെ

താഴ്ത്തിയോ നാഥാ!

പിതാവു തവ നാമമേറ്റം ഉന്നതമാക്കി

 

സ്വർഗ്ഗലോകരും അധോലോകർ മർത്യരും

സകലരും വണങ്ങിടും

നിൻ സന്നിധാനത്തിൽ.