വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ

എന്റെ താഴ്ചയിൽ ഓർത്ത ഈശനെ

 

വർണ്ണിച്ചിടാനെനിക്കെന്റെ നാവു പോരായേ!

എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്

ആയിരമായ് സ്തുതിച്ചിടുന്നേ

ആനന്ദഹസ്തങ്ങളെ ഉയർത്തി

 

പാപരോഗമായതെന്റെ ഭീതിയാൽ

നാശഗർത്തത്തിൽ പതിക്കും നേരത്തിൽ

സ്നേഹഹസ്തം നീട്ടിയെന്നെ

നിൻതിരു രാജ്യത്തിലാക്കിയല്ലോ

 

ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ

നാറ്റമല്ലയോ വമിച്ചതെൻ ജീവിതം

മാറ്റിയല്ലോ എൻജീവിതത്തെ

മാറ്റമില്ലാത്ത നിന്റെ കൃപയാൽ

 

പാപികളെത്തേടിവന്ന യേശുരക്ഷകൻ

പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ

വരവിൻ ദിനം അതിസമീപം

വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ

 

അല്ലൽ തിങ്ങും ജീവിതത്തിൽ

ഞാൻ വസിച്ചപ്പോൾ

വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ

ജയഗീതം പാടിടുവിൻ നിൻജയം

നീ എനിക്കേകിയല്ലോ