വാഴ്ത്തിടുക ദിനം വാഴ്ത്തിടുക

വാഴ്ത്തിടുക ദിനം വാഴ്ത്തിടുക

യേശുനാഥനെ വാഴ്ത്തിടുക

ക്രൂശിലൂടെ ക്രൂശിലൂടെ ജീവൻ

തന്നു പ്രാണനാഥൻ

 

പാപിയും ദ്രോഹിയും നീചനുമാമെന്റെ

പാപങ്ങൾ പോക്കി പാവനനാക്കാൻ

ഉന്നതം വെടിഞ്ഞു മന്നിതിൽ വന്നു

പാപം പേറി ക്രൂശിൽ മരിച്ചു

 

ലോകവും ജഡവും പിശാചുമാം വൈരികൾ

ആകവേ എന്നെ താളടിയാക്കാൻ

ആവുന്നത്രയും ശ്രമം തുടരുമ്പോൾ

ആലംബമേകി പാലിച്ചിടുന്നു

 

വാത്സല്യമേറും ആത്മ മണാളൻ

വന്നിടും വേഗം മേഖത്തേരിൽ

കണ്ണീർ തുടച്ചിടും മാർവ്വോടണച്ചിടും

കാലങ്ങളെന്യേ വാഴും മഹസ്സിൽ.