വാഴ്ത്തിടുവിൻ സ്തുതിച്ചാർത്തിടുവിൻ

വാഴ്ത്തിടുവിൻ സ്തുതിച്ചാർത്തിടുവിൻ

സ്വർഗ്ഗലോകരുമേ പുകഴ്ത്തിടുവിൻ

ദൈവപിതാവിൻ മഹികളെ

ഭക്തിയോടെന്നും കീർത്തിപ്പിൻ

 

യഹോവ തന്നെസത്യ-ദൈവമല്ലോ

അവൻ നമ്മെ മെനഞ്ഞു നാം അവനുള്ളവർ

അവൻ സ്വന്തജനവും അജഗണവും

അവനെ നാം എന്നും സ്തുതിച്ചിടുവിൻ

 

താഴ്ചയിൽ അവൻ നമ്മെ ഓർത്തുവല്ലോ

വൈരിയിൻ ബലമവൻ തകർത്തുവല്ലോ

അകൃത്യങ്ങളും പാപരോഗങ്ങളും

അകറ്റിയതാൽഎന്നും സ്തുതിച്ചിടുവിൻ

 

മൃത്യുവിൽ നിന്നവൻ പ്രാണനെയും

വീഴ്ചയിൽ നിന്നും കാൽകളെയും

കണ്ണീരിൽ നിന്നും കൺകളെയും

വീണ്ടതിനാൽഎന്നും സ്തുതിച്ചിടുവിൻ.