വാഴ്ത്തും ഞാനെൻ ജീവകാലമെല്ലാം

വാഴ്ത്തും ഞാനെൻ ജീവകാലമെല്ലാം

എന്റെ ജീവനെ വീണ്ടെടുത്ത നാഥനെ

 

ഹല്ലേലുയ്യാ ഗീതം പാടി മോദമായ്

അല്ലലെല്ലാം തീർത്ത നാഥനെ ദിനം

 

ചൂടെഴുന്ന ശോധനവേളയിൽ

കൂടെയുണ്ട് കൂട്ടിൻ വല്ലഭൻ

 

ശത്രുവിൻ ശരങ്ങളേറ്റിടാതെ തൻ

ശക്തിയേറും കാവലുണ്ടെനിക്കു താൻ

 

വീശിടുന്നീശാനമൂലൻ കാറ്റിലും

ശക്തിയേകിടുന്നു തന്റെ തേൻമൊഴി

 

ക്ഷീണനായി ക്ഷോണിയിൽ തളരുമ്പോൾ

ആണിയേറ്റ പാണിയാൽ താൻ താങ്ങുന്നു

 

വേഗം വന്നിടാമെന്നുള്ള വാഗ്ദത്തം

കാത്തു പാരിൽ പാർത്തിടുന്നു നാളെല്ലാം.