വചനം വചനം തിരുവചനം

വചനം വചനം തിരുവചനം

മാനവഹൃദയങ്ങൾക്കാനന്ദമേകുന്ന

വചനം തിരുവചനം

 

ആദിയിൽ വചനമുണ്ടായിരുന്നു

ആ വചനം ദൈവമായിരുന്നു

കൃപയും സത്യവും നിറഞ്ഞൊരീ വചനം

ജഡമെടുത്തിഹെ വന്നു മന്നവനായ്

 

പാതയ്ക്കു ദീപമാമീവചനം

പാരിൽ നല്ലൊളി ഈ വചനം

പാതയറിയാത്ത പഥികനെന്നും

പരിപാലനമേകും തിരുവചനം

 

കാരിരുളേറുമീ ജീവിത പാതയിൽ

വാടിത്തളരും വേളകളിൽ

എന്നാശ്വാസമായെന്നേക്കും ധ്യാനിക്കും

എന്നും മാറാത്ത തിരുവചനം.

Your encouragement is valuable to us

Your stories help make websites like this possible.