വല്ലഭനാം യേശുപരൻ

വല്ലഭനാം യേശുപരൻ

നല്ല സഹായകനാം

സുഖം ബലവും സമാധാനവും

സകലവും നമുക്കവനാം

 

ആധിയാലുള്ളം കലങ്ങിടിലും

വ്യാധിയാലേറ്റം നാം തളർന്നിടിലും

ഉറ്റവരെല്ലാരും കൈവിടിലും

മുറ്റിലും കാത്തവൻ നടത്തിടുമേ

 

ലോകത്തിന്നിമ്പം ത്യജിച്ചിടാം നാം

ക്രൂശിന്റെ നിന്ദകൾ വഹിച്ചിടാം നാം

യേശുവിന്റെ സാക്ഷിയായ് പോയിടാം നാം

ക്ലേശങ്ങൾ സഹിച്ചു പൊരുതിടാം നാം

 

സ്നേഹത്തിൻ ദീപം കൊളുത്തിടാം നാം

ജീവന്റെ സന്ദേശം ഉരച്ചിടാം നാം

പാപികളിന്മനം തിരിഞ്ഞിടുവാൻ

പ്രാർത്ഥനയിൽ സദാ ഉണർന്നിടാം നാം

 

ആത്മാവിൽ നിറഞ്ഞു ബലപ്പെടുവിൻ

ദൈവഹിതം നമ്മളറിഞ്ഞിടുവിൻ

ഉന്നതജീവിതം നയിച്ചിടുവിൻ

മന്നവൻ വരവിനായൊരുങ്ങിടുവിൻ.