വന്ദനം പൊന്നേശുനാഥാ

വന്ദനം പൊന്നേശുനാഥാ

നന്ദിയാൽ വാഴ്ത്തിടുന്ന ദേവാ

[c2]

ആരാധിക്കുന്നേൻ ആരാധിക്കുന്നേൻ

പ്രാണപ്രിയനാം ആത്മനാഥനെ

ആരാധിക്കുന്നേൻ ആരാധിക്കുന്നേൻ

പ്രാണപ്രിയനാം ആത്മനാഥനെ

 

ഉന്നതനേ മഹോന്നതനേ

രാജാധിരാജാവേ

ഉള്ളലിഞ്ഞു തന്റെ പൊൻകരത്താൽ

താങ്ങി നടത്തിയ നാഥനേ

 

സന്തതം ഹാ നിന്റെ വൻ-

കൃപയ്ക്കായ് വന്ദനം ചെയ്തിടുന്നു

എന്നുള്ളം മോദമായ് പാടിടുന്നു

നിൻമഹത്വം പാടി വാഴ്ത്തിടുന്നു

 

നീയൊഴികെ ഈ ഭൂവിലൊരു

നന്മയില്ലെൻ നാഥാ

ആരാധിപ്പാനെന്നും ആശ്രയിപ്പാൻ

ആഗ്രഹിപ്പനായും നീ മാത്രമേ.

Your encouragement is valuable to us

Your stories help make websites like this possible.