വന്ദനമേ ദേവ! തവ വന്ദനമേ

വന്ദനമേ ദേവ! തവ വന്ദനമേ

വന്നിങ്ങലമിന്നും കൃപ തന്നീടുകമന്നാ! തവ

 

നിന്നുടെ സന്നിധി തന്നിലണയുമീ

മന്ദരാം ദാസരെ നോക്കി കൃപ

തന്നടിയാരുടെ ഖിന്നതയാകവെ തള്ളിടേണം സ്ഥിരരാക്കി

ചിന്നീട്ടിഹ നിൻ രുധിരം മന്നിച്ചു മഹാ ദുരിതം

വിണ്ണിൽ സ്ഥിരമാം നഗരം തന്നിങ്ങിതിലെന്തപരം

 

സത്യാത്മസേവകർ ചേർന്നു നടത്തുമീ

ഹൃദ്യസമാജമിങ്ങെന്നുംവള

ന്നത്യന്ത ശോഭയോടിദ്ധരയിൽ പ്രഭാ

പൂർത്തിയരുളുവാനിന്നും

വർദ്ധിച്ചൊരു നിൻ കൃപയെ യർത്ഥിച്ചു; ശമം ഹൃദയെ

വർദ്ധിപ്പതിനിസ്സമയേ ശ്രദ്ധിക്ക സുതാർത്ഥനയേ

 

അന്യസഹായമില്ലിന്നരർക്കെന്നിഹ

നന്നായറിഞ്ഞീടുവാനുംഭൂവി

തന്നിടും ജീവിതം നിന്നുടെ സേവയിൽ

തന്നെ നയിച്ചിടുവാനും

നിൻ സൽകൃപ നൽകിടണേ

വിർണ്ണോർക്കണി ഭൂപമണേ !

തിന്മക്കെതിരായിരണേ വൻപോരിടുവാൻ വരണേ

 

യിസ്രയേൽ മക്കളെ സീൻമരുഭൂമിയിൽ

താങ്ങിനടത്തിയ ദേവാ! ദുഃഖ

മിശ്രമാം ജീവിതം നീക്കിയെന്നെ കനാൻ

നാട്ടിലയക്കണേ യോവാ!

യോർദ്ദാൻ ജഡ വൻനദിയെ മാറ്റീടുക, സൽഗതിയേ

ചേർത്തീട്ടഹ, ദുർവ്വിധിയെ തീർത്തിടു സഭാപതിയേ!

Your encouragement is valuable to us

Your stories help make websites like this possible.