വന്ദനമേശു ദേവാ!

വന്ദനമേശു ദേവാ!

വന്ദനം ജീവനാഥാ!

വന്ദനം മന്നിടത്തിൽ

വന്ന ദയാപരനേ!

 

തങ്കനിണത്തിൽ പാപ

പങ്കം കഴുകിയെന്റെ

സങ്കടം തീർത്തവനേ

നിൻകഴൽ കുമ്പിടുന്നേൻ

 

നീചനാമെൻ പേർക്കായി

നിന്ദകളേറ്റ ദേവാ!

നിസ്തുല കൃപാനിധേ,

നിൻ സ്നേഹം നിസ്സീമമേ!

 

ക്രൂര വേദനയേറ്റു

ക്രൂശിൽ മരിച്ചുയിർത്തു

ഘോര മരണഭയം

തീരെ തകർത്തവനേ!

 

നിന്ദ്യ സാത്താന്യ നുക

ബന്ധിതരായവർക്കു

നിത്യസ്വാതന്ത്ര്യം നാഥാ!

നീ വിളംബരം ചെയ്തു

 

പാപിയെത്തേടി വന്ന

പാവനരൂപാ ദേവാ!

പാദം പണിയുമെന്നെ

പാലനം ചെയ്ക നാഥാ!