വന്ദിച്ചിടുവിനിന്നു സോദരരേ

വന്ദിച്ചിടുവിനിന്നു സോദരരേ,

വന്ദിതനേശുവിനെ

നന്ദിയിന്നുള്ളങ്ങളാൽപാടി

വാഴ്ത്തു വന്ദിതനാമവനെ

 

പാപത്തിന്നന്ധതയിൽ

പാടുപെട്ട പാപിയെ സ്നേഹിച്ചവൻ

പാരിതിൽ പാടുപെട്ടു നാഥൻ നിന്റെ

പാപങ്ങൾ പോക്കിടുവാൻ

 

ആരു വെടിഞ്ഞീടുംതൻ ജീവനെയും

വൈരിയെ നേടിടുവാൻ

ഏകിയൊനേശുനാഥൻ പ്രാണനേയും

ശത്രുക്കൾക്കായ് കുരിശിൽ

 

പാപമറിയാത്തവൻ പാപികൾക്കായ്

പാപമായ് തീർന്നതിനാൽ

പാപത്തിൻ ബന്ധനത്തിൻ മോചനംനാം

പ്രാപിച്ചു വൻ കൃപയാൽ

 

ഏകജാതനെ തകർപ്പാനിഷ്ടമായ്

നമ്മെയെയും സ്നേഹിച്ചതാൽ

പിതാവിന്നീ മഹാസ്നേഹം നാ-

മോർത്തു സ്തുതിക്ക-നന്ദിയോടെ.

 

സ്വർഗ്ഗത്തിൻ സാരമവൻ

താണുവന്നു മന്നിൽ മനുജനെപ്പോൽ

സ്വർഗ്ഗഭാഗ്യവും തന്നു നമ്മെയെയും

സ്വർഗ്ഗീയരാക്കിടുവാൻ

 

ഈ മഹൽ ഭാഗ്യാംശികൾ

ആയിടുന്നോരേവരുമേ സ്തുതിപ്പിൻ

പാപത്തിൻ പ്രായശ്ചിത്തം ആയിടുന്ന

കുഞ്ഞാടാമേശുവിനെ